പെരിന്തല്‍മണ്ണ: നിയമാനുസൃതമായ അളവില്‍ കവിഞ്ഞ് മദ്യം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത കേസില്‍ വയോധികന് അറസ്റ്റില്‍. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ താമസിക്കും സുനില്‍കുമാര്‍(62) ആണ് എക്സൈസ് പിടിയിലായത്.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും പെരിന്തല്‍മണ്ണ ടൗണ്‍, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സുനില്‍കുമാറിനെ പിടികൂടുകയായിരുന്നു. നാല് ലിറ്റര്‍ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീഷ് കൃഷ്ണ പറഞ്ഞു.
ഏതാനും ദിവസങ്ങളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിഷ്ണുദാസ്, അനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.